ധാക്ക: ബംഗ്ളാദേശില്‍ സ്കൂളിന് മുകളിലേക്ക് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ 19 ആയി. ബംഗ്ളാദേശ് വ്യോമസേനയുടെ എഫ്~7 ജെറ്റ് വിമാനമാണ് തകര്‍ന്നുവീണു. ധാക്കയിലെ ഉത്തര പ്രദേശത്തെ സ്കൂള്‍, കോളെജ് കാമ്പസിലേക്ക് വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് ഒരു യുവ വിദ്യാര്‍ഥി ഉള്‍പ്പെടെ 19 പേരാണ് മരിച്ചു.
അപകടത്തില്‍പെട്ട വിമാനം ബംഗ്ളാദേശി വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നതും അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നതും കാണാം.
Comments: